District News
അരുവിത്തുറ: അധ്യാപകർ അറിവിന്റെ ഉറവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവരാകണമെന്ന് വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു.
ക്ലാസ്റൂമുകൾക്ക് പുറത്തു നിന്നും ക്ലാസ് റൂമുകൾക്കകത്തേയ്ക്ക് അറിവ് എത്തിക്കുവാനുള്ള ദൗത്യമാണ് അധ്യപകർക്കുള്ളത്. വിദ്യാഭ്യാസത്തിലൂടി ഉപജീവനവും അതിജീവനവും സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന അക്കാഡമിക്ക് റിട്രിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യൂഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
റിട്രിറ്റിൽ പാലാ സെന്റ് തോമസ് ബിഎഡ് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. റ്റി.സി. തങ്കച്ചൻ ക്ലാസ് നയിച്ചു. പുതിയ അധ്യയന വർഷത്തെ കൂടുതൽ ക്രിയാത്മകമായി വരവേൽക്കാനുള്ള കർമ്മപരിപാടികൾക്ക് റിട്രിറ്റിൽ രൂപം നൽകി.
District News
അരുവിത്തുറ: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളജിൽ സ്വീകരണം നൽകി.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അഭിനന്ദനങ്ങൾക്ക് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ കെ.എസ്. സുജിത്ത്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നീ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ആകാശ കാഴ്ചകൾ ഒരുക്കി.
വിദ്യാർഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേർ ആകാശത്ത് തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തുകാണാനെത്തി. അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് കുറച്ച് ഗ്രഹങ്ങളുടെ നേർരേഖയിലുള്ള വരവിനോടനുബന്ധിച്ചാണ് സ്കൈ വാച്ചിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന ഒമ്പത് പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവും ഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർഥികൾ ടെലസ്കോപ്പിലൂടെ കണ്ടു.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.
District News
അരുവിത്തുറ: പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന് ഓസ്റ്റന്റെ 250-ാം ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്റർ കോളജിയേറ്റ് ബോൾ റൂം ഡാൻസും ജയൻ ഓസ്റ്റൻ സ്മാരക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു.
വ്യാഴാഴ്ച അഞ്ച് മുതൽ ഒമ്പത് വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം ഒരുക്കുന്നത്. ഒരു സ്കൂളിൽ നിന്നും അഞ്ച് മുതൽ 10 വരെ കുട്ടികൾക്ക് വരെ പങ്കെടുക്കാം.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ നേർരേഖയിലുള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും നടക്കും.
താത്പര്യമുള്ളവർ ബന്ധപ്പെടുക: 8547104938.
District News
അരുവിത്തുറ: ബജറ്റുകൾ രാജ്യത്തെ ദരിദ്രരുടെ കണ്ണീരൊപ്പുന്നതാകണമെന്നും മൂലധന താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റിൻ കുളത്തുങ്കൽ.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം വർധിച്ചെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു.
ബജറ്റുകൾ സർക്കാരുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പുറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്രോഗ്രാം കോഓർഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്. 200 ഓളം വിദ്യാർഥികൾ സംവാദ സദസിൽ സന്നിഹിതരായി.
District News
അരുവിത്തുറ: അന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ, എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം അയാട്ട അംഗീകൃത സ്ഥാപനമായ സ്പീഡ് വിംഗ്സ് എവിയേഷൻ അക്കാദമി കൊച്ചിയുമായി ഒപ്പുവച്ചു.
ഇതനുസരിച്ചു എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്, തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർഥികൾക്ക് ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ പഠിക്കാവുന്നതാണ്.
30 വർഷത്തിനുമേൽ അയാട്ട, ഡിജിസിഎ അംഗീകൃത എവിയേഷൻ ട്രെയിനിംഗ് സെന്ററായി പ്രവർത്തിക്കുന്ന സ്പീഡ് വിംഗ്സ് എവിയേഷൻ അക്കാദമി വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യ യിലെ മുൻ നിര പരിശീലന കമ്പനിയാണ്.
സമ്മേളനത്തിൽ കോളജ് മാനേജർ റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, സ്പീഡ് വിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിനു ഈപ്പൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ രാജേഷ് രാജൻ, കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, പ്ലെസ്മെന്റ് ഓഫീസർ ബിനോയ് സി. ജോർജ്, ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയായും സെന്റ് ജോർജ് കോളജ് മാനേജരായും ചുമതലയേറ്റ ശേഷം കോളജിൽ എത്തിയ വെരി റവ.ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് ഉജ്വല വരവേൽപ്പ് നൽകി.
അധ്യാപക, അനധ്യാപക ജീവനക്കാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. അധ്യാപക സമൂഹത്തിന്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ. മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി തോമസ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ കെ. ജോർജ്. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, റവ.ഫാ. ജെയ്മോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, എസ്.ആർ. മൈഥലി എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശന കർമം നടന്നു.
പരിശീലന പരിപാടി പൂർത്തിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
District News
അരുവിത്തുറ: സ്ഥലം മാറി പോകുന്ന ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളജ് യാത്രയപ്പ് നൽകി. പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ അരുവിത്തുറ കോളജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു.
ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, അധ്യാപക പ്രതിനിധി ബിനോയി സി. ജോർജ്, കോളജ് സൂപ്രണ്ട് ജോബി അലക്സ്, ഐക്യുഎസി കോ ഓർഡിനേറ്റർ എന്നിവർ സംസാരിച്ചു.
ആശംസകൾക്ക് ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മറുപടി നൽകി.
District News
അരുവിത്തുറ: സെന്റ് ജോർജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്റർ കോളജിയേറ്റ് എൻസിസി ഫെസ്റ്റ് സംഘടിപ്പിച്ചു. 17-ാം കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ, ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ, സംഗീതം, പുഷ്അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.
District News
അരുവിത്തുറ: വിദ്യാർഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു.
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ ഇടയിൽ ശരീരഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ എന്നിവർ ആശംസകൾ അറിയിച്ചു.
District News
അരുവിത്തുറ: കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി.
മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലാഗ്നിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. തോമസ് പുളിക്കൽ, യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, ആർട്സ് ക്ലബ് സെക്രട്ടറി ഖദീജസുഹ, വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കൗൺസിലർ ഡോ. ആൻസി മാത്യു നിർവഹിച്ചു.
സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ, പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ദക്ഷ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: വിദ്യാർഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു.
ഹബ്ബിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐഇഎസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
ധനതത്വശസ്ത്രം ബുദ്ധിപൂർവമായ തെരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും താത്പര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, ഇക്കണോമിക്സ് വിഭാഗം അധ്യാപകനായ ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജ് ഒരുക്കിയ പുൽക്കൂട് വ്യത്യസ്തമായി. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത്ലഹേം നഗരത്തിന്റെ മാതൃകയൊരുക്കിയാണ് പുൽക്കൂട് തയാറാക്കിയത്.
ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസരത്തെ സർഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിന്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ, ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അന്റോ ജോസഫ്, ലിജോ ജോർജ് എന്നിവർ.
പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോളജിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്കും തുടക്കമായി. ആഘോഷങ്ങൾ ഔദ്യോഗികമായി കോളജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.
ചൊവ്വാഴ്ച വിദ്യാർഥികൾക്കായി വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചിരിക്കുന്നത്.
District News
അരുവിത്തുറ: "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിർത്തികൾ - സിദ്ധാന്തങ്ങൾ, ചട്ടക്കൂടുകൾ, നൂതന പ്രയോഗങ്ങൾ' എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്റർനാഷണൽ സെൻട്രൽ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടർ ഡോ. ടി.ടി. സുനിൽ നിർവഹിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) അടൽ പദ്ധതിയുടെ സ്പോൺസർഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കലിറ്റി അംഗങ്ങളും ഗവേഷക വിദ്യാർഥികളുമുൾപ്പെടെ 250 ഓളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ആധുനിക എഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കുന്നതിനും ഗവേഷണങ്ങളിൽ ഉപയോഗിക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ സൈദ്ധാന്തിക അറിവുകളും പ്രായോഗിക പ്രയോഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സൗമ്യ ജോർജ്, ഡോ. ജസ്റ്റിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മനുഷ്യപുരോഗതിയുടേയും നാഴികക്കല്ലായ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ശില്പശാല സംഘടിപ്പിക്കുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ പ്രഫ. വി.പി.എൻ. നമ്പൂരി മുഖ്യപ്രഭാഷണം നടത്തും.
ശില്പശാലയോടനുബന്ധിച്ച് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കുന്നതിനും വി.പി.എൻ. നമ്പൂരിയോട് സംവദിക്കുന്നതിനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടുക: 9447979866.
District News
അരുവിത്തുറ: ഒരു കൈയുമായി ജനിച്ച് ചിത്രത്തുന്നലിൽ അത്ഭുതങ്ങൾ തീർക്കുന്ന അഞ്ജന ഷാജിക്ക് അരുവിത്തുറ കോളജിന്റെ ആദരവ്.
കോളജിലെ വിമൻസ് സെൽ സ്വജീവനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ നൈപുണ്യവികസന ശിൽപശാല അഞ്ജന ഷാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, വിമൻ സെൽ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.